പാലത്തിനു ബലക്ഷയം; ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ചെക്ക് പോസ്റ്റിൽ

പട്ന : പാലത്തിനു ബലക്ഷയം, ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ചെക്ക്പോസ്റ്റിൽ കുടുങ്ങി. തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നിന്നും ബിഹാറിലെ കിഴക്കൻ ചമ്പാരനിലെ വിരാട് രാമായണ ക്ഷേത്രത്തിലേക്കാണ് വിഗ്രഹം കൊണ്ടുപോകുന്നത്. ഈ യാത്രയ്ക്കിടെയാണു ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം റോഡിൽ കുടുങ്ങിയത്. 33 അടി നീളമുള്ള ശിവലിംഗം വഹിച്ചുള്ള ലോറിയാണ് അപകടാവസ്‌ഥയിലുള്ള പഴയ പാലത്തിൽ കുടുങ്ങിയത് കഴിഞ്ഞ നവംബർ അവസാനത്തിലാണ് 210 മെട്രിക് ടൺ ഭാരമുള്ള കരിങ്കല്ലിൽ കൊത്തിയെടുത്ത ശിവലിംഗവുമായി വലിയ ലോറി യാത്ര തുടങ്ങിയത്

നിലവിൽ ലോറിക്ക് മുന്നോട്ട് പോകാനാവാത്ത സ്‌ഥിതിയാണുള്ളത്. പാലം പരിശോധിച്ച അധിക്യതർ പലയിടത്തും വിള്ളലുകൾ കണ്ടെത്തി. അതോടെ പാലത്തിൻ്റെ സുരക്ഷയിൽ അധികൃതർ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു. ഇത്രയും ഭാരം താങ്ങാനുള്ള ശേഷി പാലത്തിനു ഇല്ലെന്നാണ് കരുതുന്നത്. ബാലത്തി ചെക്പോസ്‌റ്റിനടുത്ത് ശിവലിംഗം വഹിച്ചുകൊണ്ടുള്ള വാഹനം കുടുങ്ങിയതോടെ ഒട്ടേറെ ഭക്‌തരാണ് ശിവലിംഗം കണ്ട് തൊഴാനായി എത്തിച്ചേരുന്നത്. ശിവലിംഗം വഹിച്ചുള്ള ലോറിയുടെ യാത്രയക്ക് വഴിയിലുടനീളം വലിയ സ്വീകരണങ്ങൾ ലഭിക്കുന്നു.

Post a Comment

0 Comments