കെഎസ്എസ്‌പിഎ ജില്ലാ സമ്മേളനം നാളെ ബാലുശ്ശേരിയിൽ തുടങ്ങും

ബാലുശ്ശേരി : കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെഎസ്എസ്‌പിഎ) കോഴിക്കോട് ജില്ലാ സമ്മേളനം നാളെ (06. 01) ബാലുശ്ശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ തുടങ്ങും. രാവിലെ 9.30ന് ജില്ലാ പ്രസിഡൻ്റ് ‌പി.എം.അബ്‌ദുറഹിമാൻ പതാക ഉയർത്തും. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾക്കുള്ള സ്വീകരണം ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യും. വനിതാ സമ്മേളനം മുൻ എംപി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് ശക്‌തി പ്രകടനത്തോടെ പൊതു സമ്മേളനം ആരംഭിക്കും. ഷിബു മീരാൻ ഉദ്ഘാടനം ചെയ്യും. 7ന് രാവിലെ സമ്മേളനം എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം കെഎസ്എസ്‌പിഎ സംസ്‌ഥാന പ്രസിഡൻ്റ് എം.പി.വേലായുധനും സാംസ്‌കാരിക സമ്മേളനം കൽപറ്റ നാരായണനും ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments