ടി20: ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം നടക്കും
ന്യൂഡൽഹി : ആശങ്കകൾക്ക് വിരാമം, ഇന്ത്യാ - പാക്ക് ക്രിക്കറ്റ് മത്സരം നടക്കുമെന്ന് പിസിബി.
ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയുമായി കളിക്കില്ല എന്നായിരുന്നു ഇതു വരെ വാർത്തകൾ വന്നിരുന്നത്.
ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കരുതെന്ന് ബംഗ്ലാദേശ് പാകിസ്താന് കത്തയച്ചിരുന്നു. ബിസിബിയുടെ അഭ്യർത്ഥന മാനിച്ചു കളിക്കുമെന്ന് പാകിസ്താൻ അറിയിച്ചതായാണ് റിപ്പോർട്ട്. ഫെബ്രുവരി 15ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് ഉറപ്പുനൽകി.
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐസിസി പ്രതിനിധികളും പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) അധികൃതരും തമ്മിൽ ലാഹോറിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തത്വത്തില്‍ ധാരണയായതെന്നാണ് റിപ്പോര്‍ട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍