Responsive Ad

ദേശാഭിമാനിയുടെ ഇന്‍സ്റ്റ പേജ് പൂട്ടി


കൊച്ചി : ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജ് മെറ്റ മരവിപ്പിച്ചു. മെറ്റ. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജിനാണ് പൂട്ട് വീണത്. വ്യാജ വാർത്തകളുടെ ആധിക്യമാണ് നടപടിക്ക് കാരണമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ഒരു പ്രധാന അഭിപ്രായം. 
എന്നാൽ ആർഎസ്എസിനും ബിജെപിക്കും എതിരെ വാർത്തകൾ നൽകിയതിന്റെ പേരിലാണ് നടപടിയെന്ന് ദേശാഭിമാനി വിശദീകരിക്കുന്നു. ദേശാഭിമാനി പകരം ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്. ദേശാഭിമാനി ലൈവ് എന്നതാണ് പുതിയ ഇൻസ്റ്റ പേജ്.  പഴയ പേജ് ഇപ്പോൾ തുറക്കാനാകുന്നില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍