ചിന്നു പാപ്പുവിൻ്റെ മരണ വാർത്ത ആദ്യം അറിഞ്ഞത് ആൺ സുഹൃത്ത്
കാസർകോട് : സോഷ്യൽ മീഡിയ താരം ചിന്നു പാപ്പു (24) ജീവനൊടുക്കിയ വിവരം ആദ്യം അറിഞ്ഞത് ആൺ സുഹൃത്ത്. നിരന്തരം ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ ആൺ സുഹൃത്ത് മറ്റൊരാൾക്കൊപ്പം ചിന്നു പാപ്പു വാടകയ്ക്ക് താമസിക്കുന്ന ആസാദ് നഗറിലെ താമസ സ്‌ഥലത്ത് എത്തി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച വിവരം അറിഞ്ഞത്. ആത്മഹത്യ ചെയ്ത നിലയിൽ യുവതിയെ കണ്ടതോടെ ആൺ സുഹൃത്ത് കരഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ ഈ താമസ സ്‌ഥലത്തേക്ക് ഓടിയെത്തി. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറേ കാലമായി ഭർത്താവുമായി അകന്നു കഴിയുന്ന യുവതി ക്വാർട്ടേഴ്സ‌് വാടകയ്ക്ക് എടുത്ത് താമസിച്ചു വരികയായിരുന്നു. യുവതിയുടെ ആൺ സുഹൃത്തിൽ നിന്നും പൊലീസ് വിവരങ്ങൾ തേടുന്നുണ്ട്. തനി കാസർക്കോടൻ ഭാഷയിലെ സംസാരത്തിലൂടെയാണ് യുവതി ശ്രദ്ധ നേടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍