മുള്ളൻ പന്നിയെ വേട്ടയാടി: മൂന്നുവർഷം തടവ്
ഹോസ്ദുർഗ് : മുള്ളൻപന്നിയെ കെണി വെച്ച് പിടിച്ച് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ രണ്ടുപേർക്ക് മൂന്നുവർഷം തടവും 10,000 രൂപയും പിഴയും.
ജിപ്സൺ ആൻ്റണി, കെ.ബിനു എന്നിവരെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിൻ്റെ നേതൃത്വത്തിൽ കുറ്റപത്രം തയ്യാറാക്കിയാണ് വിചാരണ നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍