ടി20: ഇന്ത്യ പാക്ക് പോരാട്ടം ഉറപ്പായി, ടിക്കറ്റ് വിലകൾ കുതിക്കുന്നു
ന്യൂഡൽഹി : ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്താന്‍ മത്സരം ഞായറാഴ്ച നടക്കുമെന്ന് ഉറപ്പായതോടെ ആവേശം പടരുന്നു. കളിയുടെ മനോഹര നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. അതിനിടെ ഈ ഈ പോരാട്ടം നേരിട്ട് കാണാൻ ഒട്ടേറെ ക്രിക്കറ്റ് പ്രേമികളാണ് കൊളംബോയിലേക്ക് യാത്ര തിരിക്കുന്നത്. അതോടെ
വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പാകിസ്താന്‍ കളിക്കാനിറങ്ങുമെന്ന് വ്യക്തമായത്. ഇതോടെ വിമാന, ഹോട്ടൽ ബുക്കിങ്ങുകൾ കുതിച്ചുയർന്നു. വിമാന ടിക്കറ്റ് വില ലക്ഷത്തോട് അടുത്തു. അവസാന നിമിഷം കളി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള യാത്രാ നിരക്കുകളിലാണ് വന്‍ ഉയര്‍ച്ച ഉണ്ടായത്.
വിമാന ടിക്കറ്റിന് പിന്നാലെ കൊളംബോയിലെ ഹോട്ടല്‍ നിരക്കുകളിലും വര്‍ധന. ബുക്കിങ്ങുകളില്‍ 35 ശതമാനത്തിലധികം വര്‍ധനവുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍