Responsive Ad

സേവാ തീർത്ഥ് കെട്ടിട സമുച്ചയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ന്യൂഡൽഹി :  സേവാ തീർത്ഥ്  കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി  നരേന്ദ്രമോദി നിർവഹിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, കാബിനറ്റ് സെക്രട്ടേറിയറ്റ് തുടങ്ങിയവയാണ് സേവാ തീർത്ഥിൽ പ്രവർത്തിക്കുന്നത്. പിഎം റാഹത് പദ്ധതി അടക്കം കര്‍ഷകര്‍ക്കും വനിതകള്‍ക്കും യുവജനങ്ങള്‍ക്കും ഗുണകരമാകുന്ന സുപ്രധാന തീരുമാനങ്ങളിലാണ് പുതിയ ഓഫീസിലെത്തിയ ശേഷം പ്രധാനമന്ത്രി ആദ്യമായി ഒപ്പുവച്ചത്. ഭാരതത്തിന്‍റെ വികസനയാത്രയിലെ പുതിയ തുടക്കമാണിതെന്ന് സേവാതീര്‍ത്ഥില്‍  നടക്കുന്ന പൊതു പരിപാടിയെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കർത്തവ്യ ഭവൻ ഒന്ന് രണ്ട് എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. ധനകാര്യം, പ്രതിരോധം, വാര്‍ത്താ വിതരണ പ്രക്ഷേപണം തുടങ്ങി സുപ്രധാന മന്ത്രാലയങ്ങളാണ്  കർത്തവ്യ ഭവൻ ഒന്ന്, രണ്ട് എന്നിവയിലായി പ്രവര്‍ത്തിക്കുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍