Responsive Ad

മേഘാലയ കല്‍ക്കരി ഖനിയിലെ സ്ഫോടനം മരണം 27 ആയി


ഷില്ലോങ് : മേഘാലയിലെ ഈസ്റ്റ് ജയന്തിയാ ഹില്‍സിലെ കല്‍ക്കരി ഖനിയിൽ ഉണ്ടായ  സ്ഫോടനത്തിൽ മരണം 27 ആയി. ഇന്നലെ വൈകിട്ട് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തന സംഘങ്ങളുടെ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് മയന്‍സങ്ത്-താങ്‌സ്‌കോ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഖനിയില്‍ അപകടം ഉണ്ടായത്. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അപകടസമയത്ത് ഖനിയില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന കാര്യത്തില്‍ കൃത്യമായ രേഖകള്‍ ഇല്ലായിരുന്നു. ഇതുമൂലം ഇനിയും നിരവധി പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുണ്ടെന്നും, മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളില്‍ 12 എണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.  ജില്ലയിൽ വളരെക്കാലമായി നടന്നുവരുന്നത് റാറ്റ്-ഹോൾ ഖനന രീതിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍