നെയ്യാറ്റിൻകരയിൽ മോഷണം: 27 പവൻ സ്വർണം കവർന്നു
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. നെയ്യാറ്റിൻകര ധനുച്ചപുരം നെടിയാൻങ്കോട് ഇന്ദിരാ നഗറിൽ ഷാജു സാമുവേലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇവിടെ നിന്ന്
27 പവൻ സ്വർണവും 35000ത്തിൽ അധികം രൂപയും സിസിടിവിയുടെ ഡിവിആറും നഷ്ടമായി. മോഷണ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ഷാജുവും കുടുംബവും വിഴിഞ്ഞത്തുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു. പുലർച്ചെ ഇവർ ഫോണിൽ സിസിടിവി പരിശോധിച്ചപ്പോൾ ദൃശ്യങ്ങൾ കണ്ടില്ല. ഇതോടെ
തൊട്ടടുത്തുള്ള സഹോദരൻ വന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സിസിടിവികൾ തകർത്ത നിലയിലും ചില കാമറകൾ തോർത്ത് കൊണ്ട് മൂടിയ നിലയിലും ആയിരുന്നു. പാറശ്ശാല പൊലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍