ഫിലിപ് മമ്പാട് റിമാൻഡിൻ
മലപ്പുറം : പേക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്പീക്കറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് റിമാൻഡിൽ. 16 വയസ്സുകാരിയാണ് അതിക്രമത്തിന് ഇരയായത്. ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പുറത്തുവരുന്ന വിവരം. മകളെ കൗൺസിലിംഗ് നൽകുന്നതിനായി അയച്ചതായിരുന്നു മാതാപിതാക്കൾ. ഇതിനിടയില്‍ രക്ഷിതാക്കളുടെ സമ്മതമില്ലാതെ ഇയാള്‍ പെണ്‍കുട്ടിയെ മറ്റിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയുള്ള ഇൻഫ്ലുവൻസറും മോട്ടിവേഷണല്‍ സ്പീക്കറുമാണ് ഫിലിപ്പ് മമ്പാട്. പോലീസ് ഓഫീസർ ആയിരുന്ന ഫിലിപ്പ് മമ്പാട് സ്വയം വീരമിച്ച ശേഷം സാമൂഹിക മേഖലകളിൽ സജീവമായി. സംഭവത്തില്‍ നിലമ്പൂർ പോലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍