കൊറിയൻ ഗെയിം വില്ലനായി; 3 സഹോദരിമാർ ജീവനൊടുക്കി
ടാസ്കുകൾ നിറഞ്ഞ
ഓൺലൈൻ ഗെയിം കളിക്കുന്നത് എതിർത്തതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി പ്രായ പൂർത്തിയാകാത്ത 3 സഹോദരിമാർ മരിച്ചു.
12, 14, 16 വയസ്സുള്ള പ്രായപൂർത്തിയാകാത്ത സഹോദരിമാരാണ് ജീവനൊടുക്കിയത്.
ഭാരത് സിറ്റിയിലുള്ള ഫ്ലാറ്റിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്.
"ക്ഷമിക്കണം പപ്പാ, ഞങ്ങള്‍ക്ക് കൊറിയ വിടാൻ കഴിയില്ല. കൊറിയയാണ് ഞങ്ങളുടെ ജീവിതം, ഞങ്ങളെ അതില്‍ നിന്ന് മാറ്റാൻ ആർക്കും കഴിയില്ല, അതുകൊണ്ടാണ് ഞങ്ങള്‍ ആത്മഹത്യ ചെയ്യുന്നത് " എന്നെഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. പക്വത വരാത്ത ഈ കുട്ടികൾ വിചാരിച്ചിരുന്നത് അവർ കൊറിയൻ രാജകുമാരിമാരാണെന്നായിരുന്നു.മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ പിതാവ് എതിർത്തിരുന്നതിനെ തുടർന്ന് കുട്ടികള്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നു. പുലർച്ചെ വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോള്‍ വെള്ളം കുടിക്കാനെന്ന വ്യാജേന എഴുന്നേറ്റ പെണ്‍കുട്ടികള്‍ മുറി അകത്തുനിന്ന് പൂട്ടി ബാല്‍ക്കണിയില്‍ നിന്ന് ഓരോരുത്തരായി താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്.
ടാസ്കുകൾ നല്‍കുന്ന 'കൊറിയൻ ലവ് ഗെയിം' അഥവാ 'നമ്മള്‍ ഇന്ത്യക്കാരല്ല' എന്ന ഗെയിമിന് കുട്ടികള്‍ അടിമപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി പെണ്‍കുട്ടികള്‍ ഈ ഗെയിം കളിച്ചിരുന്നതായി പിതാവ് ചേതൻ കുമാർ പോലീസിനോട് പറഞ്ഞു. ഏറെ കുപ്രസിദ്ധി നേടിയ ബ്ലൂ വെയിൽ ഗെയിമിന് സമാനമാണോ ഈ കൊറിയൻ ഗെയിം എന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്.
ഇന്നലെ അവസാനത്തെ ടാസ്ക് ആണെന്ന് കുട്ടികൾ പറഞ്ഞതായി വിവരമുണ്ട്. അപകടരമായ കൊറിയൻ ഗെയിമുകൾ നിരോധിക്കണമെന്ന ആവശ്യം ശക്തമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍