ശബരിമല നെയ്ക്കൊള്ള: സുനിൽകുമാർ പോറ്റി പിടിയിൽ
പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിലെ നെയ്യ് തിരിമറിയിൽ ആദ്യ അറസ്‌റ്റ്. തിരുവനന്തപുരം
സ്വദേശി സുനിൽകുമാർ പോറ്റിയാണ് അറസ്‌റ്റിലായത്. എൺപതിനായിരം പാക്കറ്റ് നെയ്യ് വിൽപന നടത്തിയതിൻ്റെ പണം ദേവസ്വം അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണം ആവശ്യപ്പെട്ടത്. ഈയിനത്തിൽ മാത്രം 25 ലക്ഷത്തോളം രൂപയുടെ നഷ്ട്‌ടം ദേവസ്വം ബോർഡിനു ഉണ്ടായി. 33 പേരാണ് കേസിൽ പ്രതിസ്ഥാനത്ത് ഉള്ളത്. വിജിലൻസ് ഓഫിസിലേക്ക് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. നെയ്യഭിഷേകത്തിനു അവസരം ലഭിക്കാത്ത ഭത്കരാണ് ആടിയ ശിഷ്‌ടം നെയ്യ് വാങ്ങുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍