പ്ലസ്ടു വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
കോഴിക്കോട് : പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു. കാക്കൂർ പാവണ്ടൂർ മഞ്ചപ്പാറക്കൽ അഭിജിത്ത് (17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീടിനു സമീപത്തായുള്ള ഭാഗത്ത് പ്രഷർ വാഷർ മെഷീൻ ഉപയോഗിച്ച് കഴുകുന്നതിനിടെ അഭിജിത്തിന് വൈദ്യുതാഘാതമേൽക്കുന്നത്. അഭിജിത്ത് ബോധരഹിതനായി വീണ് കിടക്കുന്നത് സമീപവാസി കാണുകയായിരുന്നു. അപ്പോൾ ആ ഭാഗത്തെല്ലാം വെള്ളം നിറഞ്ഞ സ്ഥിതി ആയിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഉടനെ അഭിജിത്തിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അഭിജിത്ത് മഞ്ചപ്പാറക്കൽ ചാത്തുവിന്റെയും ഷിജിയുടെയും മകനാണ്. സഹോദരൻ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍