Responsive Ad

സർക്കാർ ഓഫിസുകളുടെ പ്രവർത്തനം: ആഴ്‌ചയിൽ 5 ദിവസമാകും


തിരുവനന്തപുരം : സംസ്‌ഥാനത്ത് സർക്കാർ ഓഫിസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി കുറയ്ക്കാൻ തത്വത്തിൽ തീരുമാനം. സർക്കാർ ജീവനക്കാരുടെ സംഘടനകളുമായി ചീഫ് സെക്രട്ടറി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് ഭൂരിഭാഗവും അനുകൂല തീരുമാനം അറിയിച്ചത്. പൊതു അവധികളും കാഷ്വൽ ലീവുകളും കുറയ്ക്കാൻ അനുവദിക്കില്ലെന്ന് ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ ചീഫ് സെക്രട്ടറിയെ അറിയിച്ചു. ആഴ്‌ചയിൽ രണ്ട് അവധി ദിനം നൽകുന്നതിൻ്റെ കുറവ് നികത്താൻ പ്രവൃത്തിദിനങ്ങളിലെ സമയം വർധിപ്പിക്കും. ചർച്ചകളിൽ ഉണ്ടായ അഭിപ്രായങ്ങളിൽ സർക്കാരിൻ്റെ തീരുമാനം അടുത്ത ദിവസം ഉണ്ടാകും. നിലവിൽ 42 മണിക്കൂറാണ് ഒരു ആഴ്‌ചയിലെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം. പ്രവൃത്തി ദിനങ്ങൾ ആറിൽ നിന്നു അഞ്ചായി കുറയ്ക്കുകയും ആഴ്‌ചയിൽ 42 മണിക്കൂർ പ്രവൃത്തി സമയം ലഭിക്കുകയും ചെയ്‌താൽ സർക്കാരിന് ഭരണച്ചെലവുകൾ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍