Responsive Ad

ബാങ്ക് ജോലിയുടെ പേരിൽ തട്ടിപ്പ്: യുവതി പിടിയിൽ



കൊച്ചി : ബാങ്കിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് ഭർത്താവ് ഉൾപ്പെടെ നിരവധി ആളുകളിൽ നിന്നായി ലക്ഷങ്ങളുടെ സ്വർണം തട്ടിയെടുത്ത യുവതി ന്യൂഡൽഹിയിൽ പിടിയിലായി.

അടിമാലി സ്വദേശിനി അനുഷയാണ് (35) ഒളിവിൽ താമസിക്കുന്നതിനിടെ പിടിയിലായത്. 2019 മുതൽ കോതമംഗലത്തുള്ള ബാങ്കിലെ ജീവനക്കാരിയാണെന്ന് വിശ്വസിപ്പിച്ച് അനുഷ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കിയിരുന്നു. ജോലിക്കു പോകുകയാണെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് നിത്യേന പോയിരുന്ന അനുഷ പലിശ ഇനത്തിൽ വരുമാനം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ബന്ധുക്കളിൽ നിന്നടക്കം സ്വർണം കൈക്കലാക്കിയത്. വിദേശത്തായിരുന്ന ഭർത്താവിനെയും ഈ രീതിയിൽ കബളിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ വീട്ടിൽ നിന്നു ബിസിനസ് ആവശ്യാർഥം എന്ന് പറഞ്ഞ് പോയ അനുഷ തിരിച്ച് എത്തിയിരുന്നില്ല.

സ്വർണം നിക്ഷേപിച്ചവർ പണവും ആഭരണങ്ങളും തിരികെ കിട്ടാതായതോടെ അനുഷയെ അന്വേഷിച്ച് വന്നതോടെയാണ് ഡൽഹിയിലേക്ക് കടന്നത്. ഡൽഹിയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അനുഷ പിടിയിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍