ഭഗവാന്റെ സ്വർണം മോഷ്ടിച്ചവർക്ക് ദൈവശാപം കിട്ടും: കെ.മുരളീധരൻ
കാസർകോട് : പിണറായി സർക്കാർ അവസാന ശ്വാസം വലിക്കുകയാണെന്നും വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പുതുയുഗ യാത്രയില്‍ സംസാരിക്കുകയായിരുന്നു മുരളീധരൻ.
എല്ലായിടത്തും കയ്യിട്ട് വാരിയ ഭരണമാണ് പിണറായി സർക്കാരിന്റേതെന്നും മുരളീധരൻ വിമർശിച്ചു. ശബരിമലയിലെ സ്വർണം കട്ടെടുത്ത സർക്കാരാണിത്.
ഭഗവാന്റെ സ്വർണം മോഷ്ടിച്ചവർക്ക് ദൈവശാപം കിട്ടുമെന്നും മുരളീധരൻ പറഞ്ഞു. പിണറായിക്കും ഗോവിന്ദനും ചിത്തഭ്രമം ബാധിച്ചുവെന്നും അയ്യപ്പന്റെ സ്വർണം കട്ടവരെല്ലാം ജയിലിൽ നിന്ന് പുറത്തിറങ്ങുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ഭഗവാന്റെ സ്വർണം കട്ടവരെ അകത്താകുമെന്നും മുരളീധരൻ പറഞ്ഞു.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു. കുഞ്ഞികൃഷ്ണനെ ചീത്ത പറയാൻ അല്ലാതെ സിപിഎ കണക്ക് പറയാനായി വാർത്താസമ്മേളനം വിളിക്കുന്നില്ല എന്നായിരുന്നു വിമർശനം. നേരത്തെ പുതുയുഗ യാത്ര വേദിയിൽ കെ.സി.വേണുഗോപാലും കുഞ്ഞികൃഷ്ണനെ പരാമർശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍