ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
പാലക്കാട് : എലപ്പുള്ളി പോക്കാന്തോട് ഏഴാം ക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോക്കാന്തോട് സ്വദേശി ശിവപ്രസാദിന്റെയും സജിതയുടെയും മകൻ
വിശ്വജിത്താണ് (13) മരിച്ചത്.
കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. രാവിലെ കുളിക്കാൻ കയറിയ വിശ്വജിത്ത് ഏറെ സമയം കഴിഞ്ഞിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കുളിമുറിയുടെ വാതിൽ പൊളിച്ച് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് കഴുത്തിൽ തോർത്ത് ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതകളില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍