Responsive Ad

ഷിംജിത പൊലീസ് കസ്റ്റഡിയിൽ


കോഴിക്കോട് : സ്വകാര്യ ബസിൽ വച്ച് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ ലൈംഗികാതിക്രമ ആരോപണങ്ങളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന 
ഷിംജിത മുസ്തഫയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. 
'വെറുതെ ഒന്നും പറയില്ലല്ലോ, പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു' ഷംജിത മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷിംജിത. ഷിംജിതയുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍