പാപ്പാനെ ആന വെള്ളത്തിൽ ചവിട്ടി താഴ്ത്തി കൊന്നു
തിരുവനന്തപുരം : കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. ഒന്നാം പാപ്പാനായി ജോലി ചെയ്യുന്ന ബാലരാമപുരം വെങ്ങാനൂർ സ്വദേശി വിഷ്ണുവാണ് (25) മരിച്ചത്. നെയ്യാർ റിസർവോയറിന്റെ ഭാഗത്ത് ആനയെ കുളിപ്പിക്കുന്നതിനിടയിൽ ചവിട്ടുകയായിരുന്നു. അതിനുശേഷം ആന പാപ്പാനെ വെള്ളത്തിൽ ചവിട്ടി താഴ്ത്തിയതായി പറയുന്നു.
മൂന്നു വർഷമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു പാപ്പാനായ വിഷ്ണു. സംഭവം അറിഞ്ഞ എത്തിയവർ ഉടൽ തന്നെ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അൻപതോളം ആനകളെയാണ് ഇവിടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ പരിചരിക്കപ്പെടുന്നത്. സംസ്ഥാന വനം വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഈ ആന പരിപാലന കേന്ദ്രം പ്രവർത്തിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍