Responsive Ad

കേരള കുംഭമേളയിലെ ശ്രദ്ധാ കേന്ദ്രമായ അവന്തികഭാരതിയെ കുറിച്ച് അറിയാം


മലപ്പുറം : കേരള കുംഭമേളയെന്ന് അറിയപ്പെട്ട തിരുനാവായയിൽ സമാപിച്ച മഹാമാഘ മഹോത്സവത്തിൽ പങ്കെടുത്തത് പത്ത് ലക്ഷത്തോളം ആളുകൾ. 15 ദിവസം നീണ്ടു നിന്ന പരിപാടികളിൽ എല്ലാ ദിവസവും ജനസഞ്ചയം നിറഞ്ഞിരുന്നു. ഇതിനിടയിൽ ശ്രദ്ധാ കേന്ദ്രമായത് യുവ സന്യാസിനിയും ചലച്ചിത്ര താരം നിഖില വിമലിൻ്റെ സഹോദരിയുമായ അവന്തിക ഭാരതിയുടേതാണ്. നേരത്തെയുള്ള അഖിലയെന്ന പേര് പേര് മാറ്റിയാണ് സന്യാസ ദീക്ഷ സ്വീകരിച്ചത്. മഹാമാഘ ഉത്സവത്തിൽ പങ്കെടുക്കാൻ അവന്തിക ഭാരതി എത്തിയത് ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയ്ക്ക് ഒപ്പമാണ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് അഖില വിമൽ സന്യാസം സ്വീകരിച്ചത്. ജെഎൻയുവിൽ നിന്നു തിയറ്റർ ആർട്‌സിൽ ഗവേഷണം പൂർത്തിയാക്കിയ അഖില യുഎസിൽ ഉപരിപഠനം നടത്തുകയും ചെയ്തു. അപ്പോഴെല്ലാം ആത്മീയ അന്വേഷണവും അഖില നടത്തിയിരുന്നു. അങ്ങനെയാണ് 36-ാം വയസ്സിൽ അവർ പ്രയാഗ് രാജിലെ കുംഭമേളയിൽ സന്യാസം സ്വീകരിച്ചത്. കലാമണ്ഡലം വിമലാദേവിയുടെയും നക്സലൈറ്റ് ആയിരുന്ന എം.ആര്‍.പവിത്രന്റെയും മക്കളാണ് അഖിലയും  നിഖിലയും.
കേരള കുംഭമേളയിൽ എത്തിയ അവന്തിക ഭാരതിക്ക് വലിയ സ്വീകരണമാണ് വിശ്വാസികൾക്ക് ഇടയിൽ ലഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍