Responsive Ad

ജനകീയ സമരം വിജയിച്ചു: കുമ്പള ടോള്‍ കേന്ദ്രം നിർത്തും

കാസർകോട് : ജനകീയ സമരത്തിന് ഫലപ്രാപ്തി.
കുമ്പള അരിക്കാടി ടോൾ പ്ലാസ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 
കുമ്പളയില്‍ പ്രവര്‍ത്തനം ആരംഭിച്ച ടോള്‍ കേന്ദ്രം അന്യായമാണെന്നു ചൂണ്ടിക്കാട്ടിയാണ് നേരത്തെ ജനകീയ സമരം തുടങ്ങിയത്. സമരം രൂക്ഷമായതോടെ സംഘർഷവും ഉണ്ടായിരുന്നു. ടോൾ പിരിവ് 58 മണിക്കൂറിനകം അവസാനിപ്പിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി ബിജെപി ജില്ലാ പ്രസിഡണ്ട് എം.എൽ.അശ്വനിയാണ് വിവരം അറിയിച്ചത്. കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി ഇക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ അറിയിക്കുകയായിരുന്നുവെന്ന് അശ്വനി പറഞ്ഞു.
'ഇത് ഞങ്ങളെ വിജയം' എന്ന മുദ്രാവാക്യത്തോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ടോൾ പ്ലാസ വിഷയത്തിൽ ബിജെപി ശക്തമായി ഇടപെട്ടതായി നേതാക്കൾ പറഞ്ഞു. എന്നാൽ ജനകീയ സമരത്തില്‍ നിന്നും 
ബിജെപി വിട്ട് നിന്നിരുന്നു. 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ ബൂത്ത് പാടില്ലെന്ന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് തലപ്പാടിക്ക്  പുറമേ കുമ്പള അരിക്കാടിയിലും ടോൾ പിരിവ് ആരംഭിച്ചത്.
ടോൾ പിരിവ് അവസാനിപ്പിക്കാൻ കാരണം ജനകീയ സമരമാണെന്ന് ടോൾ  ബൂത്തിനെതിരെ തുടക്കത്തിലെ സമര രംഗത്ത് ഉണ്ടായിരുന്ന മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫ് പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍