ഓൺലൈൻ ജെൻസി; ബുദ്ധിശക്‌തി കുറയുന്നവരായി മാറുന്നു
വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം ജെൻസി തലമുറയ്ക്ക് വില്ലനാകുന്നോ? സാങ്കേതിക വിദ്യകളുടെ അമിത ഉപയോഗം തലമുറയുടെ ബുദ്ധശക്‌തിയെ പ്രതികൂലമായി ബാധിക്കുന്നതായി ആശങ്ക. ന്യൂറോ ശാസ്ത്ര ജ്‌ഞനായ ഡോ.ജാരെഡ് കൂണി ഹോർവാർത്ത് യുഎസ് സെനറ്റ് കമ്മിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഡിജിറ്റൽ യുഗം പുതുതലമുറയെ പ്രതികൂലമായി ബാധിച്ചതായി പറയുന്നത്. മില്ലെനിയം തലമുറകളെ അപേക്ഷിച്ച് ബൗദ്ധിക നിലവാരത്തിലും ഐക്യു ശേഷിയിലും ജെൻസി വിഭാഗം താഴേക്കു പോകുന്നതായാണു റിപ്പോർട്ടുകൾ. റിപ്പോർട്ട് പുറത്ത് വന്നതോടെ ഐക്യു കുറഞ്ഞ് ബുദ്ധിശക്‌തി താഴേക്ക് പോകുന്ന ആദ്യ തലമുറയായി ജെൻസി മാറുമോ എന്ന ആശങ്ക ലോകത്ത് ശക്‌തമായി. ബുദ്ധിശക്‌തിയിൽ മില്ലെനിയം തലമുറ മുന്നിട്ടു നിൽക്കുന്നു. എന്നാൽ ജെൻസി വിഭാഗത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, പ്രശ്‌ന പരിഹാര ശേഷി, വായനാ ശീലം, ഗണിത ക്രിയകൾ നടത്താനുള്ള കഴിവ് എന്നിവയിൽ എല്ലാം വലിയ കുറവുകൾ രേഖപ്പെടുത്തി. 2010 മുതൽ വൈജ്‌ഞാനിക കഴിവുകളിൽ ഈ വിഭാഗം താഴേക്കാണ് പോകുന്നത് നേരിട്ടുള്ള ആശയ വിനിമയത്തിലൂടെയും നേരിട്ടുള്ള പഠനങ്ങളിലൂടെയുമാണ് മനുഷ്യ മസ്‌തിഷ്‌കം വികസിക്കുന്നത്. എന്നാൽ ഡിജിറ്റൽ യുഗത്തിൽ കൗമാരക്കാർ ഉണർന്നിരിക്കുന്ന സമയത്തിൻ്റെ ഭൂരിഭാഗവും സ്ക്രീനുകളിലാണ് ചെലവിടുന്നത്. ജെൻസി നേരിടുന്ന ഈ പ്രതിസന്ധി ലോകത്തെ 80 രാജ്യങ്ങളിൽ പ്രകടമാണെന്ന് ഡോ. ഹോർവാർത്ത് പറയുന്നു. സാങ്കേതിക വിദ്യയിലൂടെ അല്ല ആഴത്തിലുള്ള മനുഷ്യ ബന്ധങ്ങളിലൂടെയാണ് മനുഷ്യരിൽ വൈജ്‌ഞാനിക വികാസം സാധ്യമാവുകയുള്ളൂ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
അതിനാൽ മനുഷ്യർ ഓഫ് ലൈനിലാകുന്നതാണ് തലച്ചോറിനെ വികസിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍