ഇന്ത്യൻ പൗരനല്ലെന്ന് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നടപടി
കാസർകോട് : പൈവളിക സ്വദേശി കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്ന് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടർ കെ.ഇമ്പശേഖരൻ. ബിജെപി ജില്ലാ സെക്രട്ടറി ലോകേഷാണ് മുഹമ്മദിനെതിരെ വ്യാജ പരാതി നൽകിയത്. പരാതിയിൽ വാസ്‌തവമില്ലെന്ന ബോധ്യപ്പെട്ടതിനാൽ മുഹമ്മദിൻ്റെ പേര് നിലവിലെ വോട്ടർ പട്ടികയിൽ നിലനിർത്താൻ തിരഞ്ഞെടുപ്പ് റജിസ്ട്രേഷൻ ഓഫിസർ നിർദേശം നൽകി. മുഹമ്മദ് ഇന്ത്യൻ പൗരൻ അല്ലെന്നും വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി നേതാവായ ലോകേഷ് ലോണ്ട പരാതി നൽകിയത്. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഇയാൾ പരാതി നൽകിയതെന്ന് വ്യക്‌തമായതായി കലക്ടർ പറഞ്ഞു. അതിനാൽ ബിജെപി നേതാവ് ലോകേഷ് ലോണ്ടക്കെതിരെ എഫ്ഐആർ റജിസ്‌റ്റർ ചെയ്യും. ഫോം 7 അനുസരിച്ച് എതിർപ്പ് നൽകാമെങ്കിലും വ്യാജ വിവരങ്ങൾ നൽകി തെറ്റിദ്ധാരണ പരത്തുന്നത് കടുത്ത നിയമ നടപടികൾക്ക് കാരണമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍