പരമ്പരാഗത വൈദ്യശാസ്ത്ര രംഗത്ത് കേരളം മികവിന്റെ കേന്ദ്രം: മന്ത്രി റിയാസ്
കോഴിക്കോട് : പരമ്പരാഗത വൈദ്യശാസ്ത്ര രംഗത്ത്, മികവിന്റെ കേന്ദ്രമായി കേരളം ഉയരുകയാണെന്ന് ടൂറിസം മന്ത്രി
പി.എ മുഹമ്മദ് റിയാസ്. 1.5 കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച ബേപ്പൂരിലെ ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാമൂഹിക , കുടുംബ , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സംയോജിപ്പിച്ച് ആരോഗ്യ സേവന ശൃംഖല കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായും പ്രാഥമിക ആരോഗ്യ മേഖലയ്ക്ക് സർക്കാർ ഊന്നൽ നൽകുന്നതായും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍