''ലൈംഗികാതിക്രമ പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നെങ്കിൽ തെറ്റായ നടപടി''
തിരുവനന്തപുരം : സിപിഎം മുന്‍ എംഎല്‍എയും സിനിമ സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള അതിജീവിതയുടെ ലൈംഗികാതിക്രമ പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കില്‍ അത് തികച്ചും തെറ്റായ നടപടിയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി.
അതിജീവിതയുടെ തുറന്നെഴുത്ത് സമൂഹത്തിന് നല്ലൊരു സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.
അതിജീവിതമാര്‍ പേര് വെളിപ്പെടുത്താതെ നിശബ്ദരായി ഇരിക്കേണ്ടവരാണെന്ന പൊതുബോധത്തെ തിരുത്തി മുന്നോട്ടുവരുന്ന സ്ത്രീകളുടെ നിലപാട് പ്രതീക്ഷ നല്‍കുന്നതാണെന്നും സതീദേവി പറഞ്ഞു. സംഭവത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നെങ്കിലും അത് ലഭിച്ചില്ലെന്നും. മാധ്യമങ്ങളിലൂടെയാണ് പ്രതിയുടെ അറസ്റ്റ് വിവരം പോലും കമ്മീഷന്‍ അറിഞ്ഞതെന്നും അധ്യക്ഷ കുറ്റപ്പെടുത്തി. എന്നാൽ തനിക്കെതിരെ എടുത്തിട്ടുള്ളത് കള്ളക്കേസ് ആണെന്ന് നേരത്തെ പി.ടി.കുഞ്ഞു മുഹമ്മദ് പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍