Responsive Ad

ചെണ്ടമേളം; ക്ഷുഭിതനായി മുഖ്യമന്ത്രി


കോട്ടയം : ചെണ്ട മേളം നിർത്തിയില്ല, മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി. കെഎസ്‌ടിഎ സംസ്‌ഥാന സമ്മേളനത്തിലാണ് വേദിക്കു പുറത്ത് ചെണ്ട കൊട്ടിയത്. ഏത് പരിപാടിയുടെ ഭാഗമായാണ് ചെണ്ട മേളം നടത്തുന്നതെന്ന് ചോദിച്ചായിരുന്നു മുഖ്യമന്ത്രി ക്ഷുഭിതനായത്. പ്രകടനത്തിൻ്റെ ഭാഗമായുള്ള വാദ്യമേളമായിരുന്നു അപ്പോൾ നടന്നിരുന്നത്. നിങ്ങളുടെ പരിപാടിയിൽ സംസാരിക്കുന്നത് കേൾ പാടില്ല എന്ന തരത്തിലാണ് ചെണ്ട കൊട്ടുന്നതെന്ന് അസ്വസ്‌ഥത വ്യക്തമാക്കി മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം തിരുനക്കര മൈതാനിയിലായിരുന്നു കെഎസ്‌ടിഎ സംസ്‌ഥാന സമ്മേളനം. മുഖ്യമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചതോടെ സംഘാടകർ ഇടപെട്ട് ചെണ്ടമേളം നിർത്തിച്ചു. മേളം നിർത്തിയതിൽ സന്തോഷമുണ്ടെന്ന് പിണറായി പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍