Responsive Ad

യൂട്യൂബർമാർ കാരണം ജീവിക്കാനാകുന്നില്ലെന്ന് നടി രേഖ രതീഷ്


കൊച്ചി : "ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ, എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം യൂട്യൂബേഴ്സ്, സർക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ ഇടപെടണം" വിഡിയോയിൽ പൊട്ടിക്കരഞ്ഞ് നടി രേഖ രതീഷ്. താൻ ഇപ്പോൾ നേരിടുന്ന പ്രയാസത്തിൽ
സർക്കാരിനോട് സഹായം അഭ്യർഥിക്കുകയാണ് മലയാളത്തിലെ പ്രമുഖ സീരിയൽ നടി രേഖ രതീഷ്. 
ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് മുഖ്യമന്ത്രിയോടും സർക്കാറിനോടും രേഖ സഹായം ചോദിക്കുന്നത്.
ഒരു കൂട്ടം യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മർദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം ഇവരായിരിക്കുമെന്നും നടി വ്യക്തമാക്കുന്നുണ്ട്. 
വീഡിയോയിൽ പറയുന്നത് :
‘‘പ്രിയപ്പെട്ട സർക്കാർ, പിണറായി വിജയൻ സാറിന് എന്റെ പേര് രേഖ രതീഷ്. 
ഞാൻ മലയാളം സീരിയൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്നൊരു മകൻ എനിക്കുണ്ട്. 
കഴിഞ്ഞ ഒൻപത് മാസമായി ജോലിയില്ലാതെ എന്റെ ഫ്ലാറ്റിൽ തന്നെ കഴിയുകയാണ്. മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് എന്നെപ്പറ്റി വിഡിയോ പോസ്റ്റ് ചെയ്യുകയാണ്. 

ഇവരെല്ലാവരും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണ്
 ഇത്രയും മാനസിക സമ്മർദം എനിക്ക് താങ്ങാനാവുന്നില്ല.  മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ. 
എന്നാൽ യൂട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. മാനസികമായ സമ്മർദം കാരണം ജീവിക്കാൻ പറ്റുന്നില്ല. 
എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വിഡിയോ.
ഇതുകൊണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ ഇവിടെ അവസാനിക്കണം.- രേഖ പറഞ്ഞു.
എന്നെ മാത്രമല്ല, ഇതേ ഫീൽഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. അവരെ ചൂഷണം ചെയ്യുകയാണ് ഇവർ. 
ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. എനിക്കു വേണ്ടി മാത്രമല്ല, ഇനിയുള്ള സഹോദരന്മാര്‍ക്കും സഹോദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകരുത്. 
സർക്കാർ ഇതിൽ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം’’. - രേഖ വിഡിയോയില്‍ പറയുന്നു.
രേഖ അഞ്ചാം വിവാഹം കഴിക്കുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ എത്തിയിരുന്നു.പിന്നാലെ നടിക്ക് എതിരെ കടുത്ത സൈബർ ആക്രമണം എത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കരഞ്ഞു കൊണ്ട് നടി എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍