Responsive Ad

ട്രംപിനെ പുകഴ്ത്തിയും നന്ദി പറഞ്ഞും നരേന്ദ്ര മോദിന്യൂഡൽഹി


ന്യൂഡൽഹി : ട്രംപിൻ്റെ നേതൃപാടവത്തിനു 140 കോടി ജനങ്ങളുടെ പേരിൽ നന്ദി പറഞ്ഞ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ - അമേരിക്ക വ്യാപാര കരാർ സ്‌ഥിരീകരിച്ച് എക്സിൽ കുറിച്ച പ്രസ്‌താവനയിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ലോകത്തിലെ വലിയ രണ്ട് സമ്പദ് വ്യവസ്‌ഥകൾ യോജിച്ച് പ്രവർത്തിക്കുന്നത് ഇരു രാഷ്ട്രങ്ങളിലെയും പൗരൻമാർക്ക് ഗുണകരമാകുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ - യുഎസ് വ്യാപാര കരാറിൽ ധാരണയായതായി മണിക്കൂറുകൾക്ക് മുൻപാണ് പ്രസിഡൻ്റ് ട്രംപ് അറിയിച്ചത്. കരാർ പ്രകാരം ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള നികുതി 25 ശതമാനത്തിൽ നിന്നു 18 ശതമാനമായി കുറയ്ക്കുമെന്ന് ട്രംപ് വ്യക്‌തമാക്കി. നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍