Responsive Ad

എക്സൈസ് ഉദ്യോഗസ്ഥനെ ലഹരി സംഘം കാറിടിപ്പിച്ചു


പത്തനംതിട്ട : ലഹരി വില്പന പിടികൂടാൻ എത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. സിവില്‍ എക്‌സൈസ് ഓഫീസറുടെ കാലില്‍ ലഹരിക്കേസ് പ്രതി കാര്‍ കയറ്റി. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. പ്രതി ലഹരി കൈമാറുന്നതിനിടെ പിടികൂടാന്‍ ശ്രമിക്കുമ്പോഴായിരുന്നു സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീആനന്ദിന്റെ കാലില്‍ കാര്‍ കയറ്റിയത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി സംഘത്തിലെ രണ്ടുപേർ കടന്നു കളഞ്ഞു. ഇവർക്കായി അന്വേഷണം ഊർജിതമാക്കി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍