Responsive Ad

കേരളത്തിൽ റെയിൽ വികസനം: 3795 കോടി അനുവദിച്ചു

ന്യൂഡൽഹി : കേരളത്തിലെ റെയില്‍വേ വികസനത്തിന് 3795 കോടി രൂപ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ബജറ്റില്‍ റെയില്‍വേക്കായുളള വകയിരുത്തലുകളെ കുറിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . 2009-14 കാലത്തേക്കാള്‍ പത്തിരട്ടി വകയിരുത്തലാണ് കേരളത്തിനായി നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.   2,989 കോടി രൂപയാണ് സംസ്ഥാനത്തെ സ്റ്റേഷനുകളുടെ ആധുനീകവല്‍ക്കരണത്തിനായി അനുവദിച്ചിട്ടുള്ളത്.  ഗുരുവായൂര്‍-തിരുനാവായ പാതയ്ക്കായി സ്ഥലമേറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍