ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
കോഴിക്കോട് : ലൈംഗിക അധിക്ഷേപ പരാമർശങ്ങളോടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിലായ ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നീക്കം. പ്രതി ഷിംജിത മുസ്‌തഫയെ കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിനായി അപേക്ഷ പൊലീസ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ സി.ബി.ഐക്കോ കൈമാറണമെന്നാവശ്യപ്പെട്ട് ഓൾ കേരള മെൻസ് അസോസിയേഷൻ നൽകിയ ഹരജി ഹൈക്കോടതി ഫെബ്രുവരി 10-ലേക്ക് പരിഗണിക്കാൻ മാറ്റി.
വീഡിയോ പകർത്തിയ ബസിലുൾപ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കഴിഞ്ഞ ദിവസം ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പുതിയ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
പ്രതി ഉപയോഗിച്ച ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍