Responsive Ad

മൊബൈൽ ഫോൺ കൊടുത്തില്ല അഞ്ചാം ക്ലാസുകാരൻ മരിച്ചു


വടക്കഞ്ചേരി : മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ കുറിച്ച് ഉണ്ടായ  തർക്കത്തെ തുടർന്ന് 10 വയസ്സുകാരൻ ജീവനൊടുക്കി. വടക്കഞ്ചേരി കാരയങ്കാട് പുന്നാടത്ത് വീട്ടിൽ മനോജിന്റെ മകൻ രഘുറാം മോഹനാണ് (10 മരിച്ചത്. 
വീടിനോട് ചേർന്നുള്ള ഭാഗത്ത് 
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച രഘുറാം മോഹൻ. 
ഇന്നല ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവം.
​രഘുറാം നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കുകയും ഫോൺ വാങ്ങി വെക്കുകയും ചെയ്തിരുന്നു. തുടർന്ന് രക്ഷിതാക്കൾ വീടിന് സമീപത്ത് നടക്കുന്ന ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയി. ഇവർ തിരികെ എത്തിയപ്പോഴാണ് വീടിന് വശത്തുള്ള ചാർത്തിലെ ഇരുമ്പ് തൂണിൽ ലുങ്കിയിൽ തൂങ്ങി  മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍