ചാണക സംസ്കരണത്തിന് പദ്ധതി
നരിക്കുനി : ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ സ്വയംതൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തി ചാണക സംസ്കരണ യൂണിറ്റ് പ്രവർത്തനം തുടങ്ങി. കിസാൻ ആഗ്രോടെക് നരിക്കുനി പാലങ്ങാടാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നരിക്കുനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജലീൽ അദ്ധ്യക്ഷത വഹിച്ചു . കാർഷിക മേഖലയായ പ്രദേശത്ത് കൃഷികാർക്ക് ഏറ്റവും സൗകര്യപ്രദവും കുറഞ്ഞചിലവിൽ ഗുണമേന്മയുള്ള വളങ്ങൾ പൊടിച്ചു മിക്സ് ചെയ്ത പാക്കറ്റുകൾ ഇവിടെ ലഭ്യമാകും. ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ പി.റംല, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി ,ബ്ലോക്ക് വ്യവസായ ഓഫീസർ വിദ്യ തുടങ്ങിയവർ സംസാരിച്ചു. കിസാൻ അഗ്രോടെക് പ്രസിഡന്റ് ഷൈബാന സ്വാഗതവും സെക്രട്ടറി ലുബ്ന നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍