Responsive Ad

കൊലക്കേസിൽ പ്രതിയായ യുവതിയെ മകൻ്റെ സുഹൃത്ത് പീഡിപ്പിച്ചെന്ന്


കാസർക്കോട് : കൊലക്കേസിൽ പ്രതിയായ യുവതിയെ മകൻ്റെ സുഹൃത്ത് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായി പരാതി. 22 വയസുള്ള യുവാവിന്  എതിരെയാണ് പരാതി. യുവതിയുടെ പരാതിയിൽ മകൻ്റെ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. 2025 നവംബറിലാണ് സംഭവം. മകൻ്റെ സുഹൃത്തായ യുവാവിനൊപ്പം കോഴിക്കോട്ട് പോയപ്പോൾ ഇരുവരും ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ചിരുന്നു. ലോഡ്‌ജ്‌ മുറിയിൽ വച്ച് യുവാവ് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് പരാതി. ഇതിന ശേഷം 2 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ ഭർത്താവിനു അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍