Responsive Ad

ടൈസൺ, ധീരതയുടെ പര്യായമായ ആർമി ഡോഗ്

 ടൈസന് പരുക്കേറ്റ നിലയിൽ

ശ്രീനഗർ : വീറുറ്റ പോരാട്ടങ്ങളിലൂടെ അസാമാന്യ ധീരത തെളിയിക്കുന്ന സൈനികർ ഒരുപാട് ഉണ്ട്. അവരെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ഏതൊരാളിലും രോമാഞ്ചം ഉണ്ടാക്കുന്നതുമാണ്. ഇതാ അക്കൂട്ടത്തിലേക്ക് മറ്റൊരു പേര് കൂടി. ടൈസൺ, ഇന്ത്യൻ കരസേനയുടെ ഡോഗ് സ്‌ക്വാഡിലെ അംഗം. പ്രത്യേക പരിശീലനം ലഭിച്ച സൈനിക നായയാണ് ടൈസൻ. ജർമൻ ഷെപ്പേഡ് ഇനമാണ് ടൈസൻ . ആദ്യം വെടിയേറ്റിട്ടും പിൻമാറാതെ ലക്ഷ്യം കാണിച്ചു കൊടുത്തവൻ, അതീവ ദുഷ്കരമായ സാഹചര്യങ്ങളെ മറികടന്ന് 3 ജെയ്ഷെ കൊടും ഭീകരരുടെ അന്ത്യം കുറിക്കാൻ കാരണക്കാരനായ ടൈസൻ്റെ ധീര കൃത്യത്തെ കുറിച്ച് വലിയ വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്.

. ടൈസന്റെ വീര കഥ

മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കായി സ്വന്തം ജീവനുകൾ പോലും തൃണവൽക്കരിച്ച് സേവനം ചെയ്യുന്ന ഇന്ത്യൻ സൈന്യത്തിനൊപ്പം ഡ്യൂട്ടിയിലായിരുന്നു ടൈസനും കശ്മീരിലെ കിഷ്ത്വാറിൽ ജെയ്ഷെ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ടൈസന് പരുക്കേറ്റത്, 3 ഭീകരർ ഒളിച്ചിരുന്ന സ്‌ഥലം കണ്ടെത്തി സൈനികർക്ക് കാണിച്ചു കൊടുത്തത് ടൈസനായിരുന്നു. ഭീകരുടെ ഒളിയിടം കണ്ടെത്തി അവരുടെ പദ്ധതികൾ പൊളിക്കുന്നതിൽ ടൈസൻ നിർണായക പങ്കാണ് വഹിച്ചത് മുന്നിൽ പോയി ഒളിയിടം തിരിച്ചറിഞ്ഞ ഘട്ടത്തിലാണ് ടൈസനു നേരെ ജയ്ഷെ മുഹമ്മദ് ഭീകരർ വെടിയുതിർത്തത് കാലിൽ വെടിയേറ്റിട്ടും പിൻമാറാതെ തന്റെ കൂടെയുള്ള സൈനികർക്ക് ഭീകരുടെ ഒളിത്താവളം കാണിച്ചു കൊടുക്കാനും ഏറ്റുമുട്ടിൽ അവരെ ഇല്ലാതാക്കി ദൗത്യം പൂർത്തിയാക്കാനും അവൻ കമാൻഡോകൾക്കൊപ്പം നിലകൊണ്ടു. 

. ഭീകരർക്കെതിരെ ഓപ്പറേഷൻ ത്രാഷി

ജനുവരിയിൽ ഈ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. നാല് ഭീകരർ ഈ മേഖലയിൽ ഉണ്ടെന്നായിരുന്നു വിവരം. തുടർന്ന് കിഷ്ത്വാറിലെ വന മേഖലയിൽ ആഴ്‌ചകളായി സൈനികർ തിരച്ചിൽ നടത്തി വരികയായിരുന്നു. വെടിവെപ്പ് നടത്തി ഉൾക്കാട്ടിലേക്ക് രക്ഷപ്പെടുന്നതായിരുന്നു പാക്കിസ്ഥാൻ പിന്തുണയുള്ള ഈ ഭീകരരുടെ രീതി. ഇത് സൈന്യത്തെ കുറച്ചൊന്നുമല്ല വലച്ചത്. ഓപ്പറേഷൻ താഷി തുടങ്ങി ഒരുമാസം പിന്നിടുമ്പോഴാണ് 3 ഭീകരരെ വധിക്കാൻ കഴിഞ്ഞത്. ഇതിൽ ജെയ്ഷെയുടെ കമാൻഡർ സൈളുള്ള ഉൾപ്പെടെയുള്ളവർ ഉണ്ട്. നിബിഡ വനത്തിനുള്ളിൽ താൽക്കാലിക ടെൻഡ് നിർമിച്ചായിരുന്നു ഭീകരരുടെ താമസം. ഈ ഒളിയിടം കണ്ടെത്തുന്നതിലാണ് ടൈസൻ വിജയിച്ചത്. കാലിനു പരുക്കേറ്റ ടൈസനെ എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. ടൈസനാണ് ഭീകരരുടെ ഒളിയിടം കണ്ടെത്തിയതെന്ന് കരസനേന ഔദ്യോഗികമായി അറിയിച്ചു. സൈന്യവും സിആർപിഎഫും ജമ്മു കശ്‌മീർ പൊലീസും സംയുക്‌തമായാണ് ഓപ്പറേഷൻ താഷി നടത്തിയത്. ഇന്ത്യൻ കരസേനയിൽ എലൈറ്റ് 2 പാരാ സ്പെഷൽ ഫോഴ്‌സിലാണ് ടൈസൻ സേവനം ചെയ്യുന്നത്. ഏറ്റുമുട്ടലിൽ ഭീകരരുടെ ഒളിയിടം കത്തി നശിച്ചു. ഭീകരരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തി നശിക്കുകയും ചെയ്തു‌.

. കൊല്ലപ്പെടവരിൽ ഭീകര കമാൻഡറും 

സുരക്ഷാ സേന കിഷ്‌ത്വാറിൽ നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജയ്ഷെ മുഹമ്മദ് കമാൻഡറായ സൈഫുള്ള ബലുച്ചാണെന്ന് അധികൃതർ പറയുന്നു. 5 വർഷം മുൻപ് കശ്‌മീർ മേഖലയിലേക്ക് നുഴഞ്ഞുകയറി എത്തിയ സൈഫുള്ള ബലൂച്ച് സുരക്ഷാ സേനകൾക്കെതിരെ ഒട്ടേറെ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. 

2024 ജൂലൈയിൽ നാല് സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിലും സൈഫുള്ളയുടെ പങ്ക് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഭീകരർ ഒളിച്ചു താമസിച്ച കേന്ദ്രത്തിൽ നിന്നും എകെ 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം ജമ്മു മേഖലയിൽ നടത്തിയ വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലായി 7 ജെയ്ഷെ ഭീകരരെ സുരക്ഷാ സേനകൾ ഇല്ലാതാക്കിയിട്ടുണ്ട്. ഭീകരർക്ക് എതിരെയുള്ള പോരാട്ടത്തിൽ പൊലീസും സിആർപിഫുമായി യോജിച്ച് പ്രവർത്തിക്കുന്ന കൗണ്ടർ ഇൻറലിജൻസ് ഫോഴ്‌സിൻ്റെ പ്രവർത്തനം ഫലപ്രദമാകുന്നു.
ജർമൻ ഷെപ്പഡ് ഇനത്തിലെ  നായ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍