ചുരിദാർ ധരിച്ച പ്രധാന അധ്യാപികയെ തടഞ്ഞ സംഭവം; സ്കൂൾ മാനേജർ പ്രതി
മുന്നിൽ തടഞ്ഞ സംഭവത്തിൽ മാനേജർക്കെതിരെ കേസ്. കൊട്ടാരക്കര കൊട്ടാരക്കര നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം.
ഈ സ്കൂൾ മാനേജർ കെ.സുരേഷ് കുമാറിനെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതി ചേർത്തത്. സ്കൂൾ പ്രധാനാധ്യാപികയായ സിന്ധു എസ്. നായരെ തടയാൻ സെക്യൂരിറ്റിക്ക് നിർദേശം നൽകിയതിനാണ് മാനേജർക്കെതിരെ കേസ്.
സംഭവത്തിൽ സ്‌കൂൾ മാനേജരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി ഡിഇഒ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. കെഇആർ ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്നും വസ്ത്രധാരണത്തിന്റെ പേരിൽ പ്രധാനാധ്യാപികയെ മാറ്റി നിർത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഡിഇഒ തയ്യാറാക്കിയ റിപ്പോർട്ട് ഇന്നലെ കൊല്ലം ഡിഡിഇക്ക് കൈമാറിയിരുന്നു. സംഭവത്തിൽ വിശദീകരണം ചോദിച്ച് ഡിഡിഇ സ്കൂൾ മാനേജർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വനിതാ ശിശുക്ഷേമ വകുപ്പും ഇടപെട്ടിട്ടുണ്ട്. അധ്യാപികയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി നാലിന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍