Responsive Ad

സമസ്‌തയുടെ പരിപാടിയിൽ ആദ്യമായി സ്ത്രീകൾ



കാസർകോട് : ഇസ്‌ലാമിക പണ്ഡിത സഭയായ സമസ്‌ത നടത്തുന്ന ഒരു പരിപാടിയിൽ ആദ്യമായി സ്ത്രീകൾക്ക് പ്രവേശനം. സമസ്‌ത നൂറാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന ഗ്ളോബൽ എക്സ്പോയിലാണ് ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് പ്രവേശനം നൽകിയത്. ഇതിനു മുൻപ് പൊതു പരിപാടികളിൽ സ്ത്രീകൾക്ക് സമസ്‌ത പ്രവേശനം നൽകിയിരുന്നില്ല. കാസർക്കോട് കുണിയയിൽ നടക്കുന്ന പ്രദർശന നഗരിയിലാണ് സ്ത്രീകൾ വലിയ തോതിൽ എത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇവിടെ സ്ത്രീകളെ മാത്രമാണ് പ്രവേശിപ്പിച്ചത്. നൂറാം വാർഷികാഘോഷം 4 മുതൽ 8 വരെ കുണിയയിൽ നടക്കും. 4ന് വൈകിട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടന നിർവഹിക്കും. സമാപന പരിപാടിയിൽ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, സിദ്ധരാമയ്യ, എം.കെ. സ്‌റ്റാലിൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പങ്കെടുക്കും. ഗ്‌ളോബൽ എക്‌സ്പോയിൽ സത്രീകൾ എത്തിയത് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍