നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈഡ്രജൻ ബസ്സുകൾ വരുന്നു
കൊച്ചി :
യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം മന്ത്രിമാരായ പി.രാജീവും കെ. കൃഷ്ണൻകുട്ടിയും തമ്മില്‍ കൈമാറി.
യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന നേട്ടം സിയാലിനു ലഭിക്കും. ഇതിനായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനും സിയാലും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. സിയാലില്‍ നടന്ന ചടങ്ങിൽ, കേരള ഹൈഡ്രജൻ വാലി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് വൈദ്യുതി മന്ത്രിയും അനെർട്ട് ഭരണസമിതി ചെയർമാനുമായ കെ. കൃഷ്ണൻകുട്ടിയും, സിയാൽ ഡയറക്ടറും വ്യവസായ വകുപ്പ് മന്ത്രിയുമായ പി. രാജീവുമാണ് ധാരണാപത്രം കൈമാറിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍