Responsive Ad

റെജി ലൂക്കോസ് ബിജെപി വക്താവ്


തിരുവനന്തപുരം : പ്രമുഖ സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസിനെ ബിജെപി വക്‌താവായി നിയമിച്ചു. ഇടതുപക്ഷത്തിനു വേണ്ടി വാദമുഖങ്ങൾ നിരത്തിയിരുന്ന റെജി ലൂക്കോസ് നാല് ആഴ്‌ച മുൻപാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് നിയമിച്ചത്. സിപിഎം വർഗീയ ദ്രുവീകരണത്തിനു ശ്രമിക്കുന്നതായും ദ്രവിച്ച ആശയങ്ങൾ കേരളത്തെ വൃദ്ധസദനമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 13 വർഷത്തോളം എൽഡിഎഫിനും സിപിഎമ്മിനും വേണ്ടി ചാനൽ ചർച്ചകളിൽ സജീവമായിരുന്നു റെജി ലൂക്കോസ്. ബിജെപിയുടെ വികസന ആശയമാണ് തന്നെ ആകർഷിച്ചതെന്ന് റെജി ലൂക്കോസ് നേരത്തെ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍