Responsive Ad

താൻ സിപിഎമ്മിൻ്റെ ഇര; രാജ്യസഭയിൽ സി.സദാനന്ദൻ



ന്യൂഡൽഹി : കൃത്രിമ കാലുകൾ  രാജ്യസഭയുടെ മേശപ്പുറത്ത് വെച്ച് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സി.സദാനന്ദൻ. സിപിഎമ്മിൻ്റെ ആക്രമണത്തിന്റ
ഇരയാണ് താനെന്നും അദ്ദേഹം പറഞ്ഞു. 31 വർഷം മുൻപ് സിപിഎം പ്രവർത്തകർ തന്റെ കാലുകൾ മുറിച്ചുകളഞ്ഞു. അതിനാൽ തനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗം അവസാനിപ്പിക്കാൻ കഴിയുന്നില്ല എന്ന് സദാനന്ദൻ പറഞ്ഞു. സിപിഎം പ്രവർത്തകർ തനിക്ക് നേരെ നടത്തിയ ആ ക്രമണം ചൂണ്ടിക്കാണിക്കാനാണ് സദാനന്ദൻ വെപ്പുകാലുകൾ ഊരി മേശപ്പുറത്ത് വെച്ചത് പോലെ. പിന്നാലെ ഇടത് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സദാനന്ദൻ വെപ്പുകാലുകൾ ഇറക്കിവെച്ചു. പിന്നാലെ സഭയിൽ ഗണഗീതം പാടുകയും ചെയ്തു.. 
 വെപ്പുകാലുകൾ മേശപ്പുറത്ത് വെച്ച ശേഷമായിരുന്നു സദാനന്ദൻ ഇത്രയും പറഞ്ഞത്. ഇടത് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. മേശപ്പുറത്ത് കാലുകൾ വെച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് സദാനന്ദൻ വെപ്പുകാലുകൾ താഴെയിറക്കി വെച്ചത്. പിന്നാലെ കേരളത്തിലെ യുവാക്കൾ മറുനാടുകളിലേക്ക് പോകുന്നുവെന്നും കേരളത്തിൽ അവർക്ക് അവസരം നിഷേധിക്കപ്പെടുന്നത് കൊണ്ടാണ് അവർ പോകുന്നത് എന്നും സദാനന്ദൻ പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട പണം വിദേശത്തേക്ക് ഒഴുകുകയാണെന്നും സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും സദാനന്ദൻ വിമർശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍