കുതിച്ചെത്തിയ സ്വകാര്യ ബസ്സിനു മുൻപിൽ നിന്നും 3 വയസ്സുകാരിയുടെ അത്ഭുതകരമായ രക്ഷപ്പെടൽ
കോഴിക്കോട് : പിതാവിനൊപ്പം ഓട്ടോയിൽ വന്നിറങ്ങിയ ആ മൂന്നു വയസ്സുകാരി നേരെ ഓടിയത് കുതിച്ചെത്തിയ സ്വകാര്യത്തിനും മുൻപിലേക്ക് ആയിരുന്നു. ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ട് ബസ് അൽപം വെട്ടിച്ച് നിർത്തിയതിനാലും കുഞ്ഞ് തിരിച്ചോടിയതിനാലും അപകടം ഒഴിവായി. കൊടിയത്തൂരിൽ നിന്നാണു നടക്കുന്ന ഈ സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുള്ളത്. കോഴിക്കോട്- കൊടിയത്തൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായ ഷിനോജിന്റെ സമയോചിത ഇടപെടലിനെ തുടർന്നാണ് താലനാരിഴ വ്യത്യാസത്തിൽ കുട്ടി രക്ഷപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച 11 മണിക്ക് കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വച്ചായിരുന്നു അദ്ഭുതകരമായ രക്ഷപ്പെടല്‍. പിതാവിന് ഒപ്പം ഓട്ടോറിക്ഷയിൽ വന്നിറങിയ കുഞ്ഞ് റോഡിന്റെ മറുഭാഗത്ത് നിൽക്കുന്ന മാതാവിൻ്റെ അടുത്ത് ഓടിയതായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍