കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കാണികളുടെ രോഷം
തിരുവനന്തപുരം : കഴിഞ്ഞ ദിവസം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ - ന്യൂസിലാൻഡ് ക്രിക്കറ്റ് മത്സരം കാണാനെത്തിയ കാണികളെ കുടിവെള്ളത്തിന്റെ പേരിൽ കൊള്ളയടിച്ചതായി പരാതി. കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കാണികളുടെ രോഷമാണ് ആ കുട്ടി ഒഴുകുകയാണ്. സമൂഹമാധ്യമങ്ങളിൽ കെസിഎക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ
ഇന്ത്യ ന്യൂസിലാന്‍ഡ് ട്വന്റി 20 മത്സരം നടന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കുടിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവത്തില്‍ ഔദ്യോഗിക നടപടികള്‍ ആരംഭിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
പത്തു രൂപയുടെ വെള്ളത്തിന് 100 രൂപയും 20 രൂപയുടെ വെള്ളത്തിന് 200 രൂപയും ഈടാക്കിയതായി കളി കാണാൻ എത്തിയവർ പറഞ്ഞു. ഒരു കപ്പ് കോളക്ക് 50 മുതൽ 100 രൂപ വരെ ഈടാക്കിയതും കാണികളെ പ്രകോപിപ്പിച്ചു. ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയില്‍ ഇത്തരം പരാതികള്‍ ഉയരുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ.സി.എ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
അമിതവില കാരണം വെള്ളം വാങ്ങാനാകാതെ കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ ആളുകളാണ് വലഞ്ഞത്. ശുചിമുറിക്ക് സമാനമായ സ്ഥലത്തുനിന്ന് വരെ കുടിവെള്ളം എടുക്കേണ്ടി വന്നതായി സമൂഹമാധ്യമങ്ങളിൽ ആളുകൾ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍