Responsive Ad

പിണറായി മൂന്നാമതും മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ്


തിരുവനന്തപുരം
: മുഖ്യമന്ത്രി പിണറായി വിജയനെയും എൽഡിഎഫ് സർക്കാരിനെയും വാനോളം പുകയ്ത്തി കോൺഗ്രസ് നേതാവ്. കോൺഗ്രസിൻ്റെ മുതിർന്ന ദേശീയ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യരാണ് വിഷൻ 2031 സമ്മേളന വേദിയിൽ പ്രശംസ ചൊരിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ ഇരുത്തി അദ്ദേഹം പറഞ്ഞത് അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രി എന്നാണ്. പഞ്ചായത്തീരാജ് നിയമ ഭേദഗതിയെ കുറിച്ച് പരാമർശിക്കുന്നതിനിടെയാണ് അടുത്ത മുഖ്യമന്ത്രിയും ഇദ്ദേഹം തന്നെ ആയിരിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് പറഞ്ഞത്. പഞ്ചായത്തീരാജ് നിയമത്തിൽ ഭേദഗതികൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് കൈവിട്ട പഞ്ചായത്തീരാജ് എന്ന ബാറ്റൺ ദയവായി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തിൻ്റെ ഔദ്യോഗിക പരിപാടി ആയിരുന്നിട്ടും തന്റെ പാർട്ടി സഹപ്രവർത്തകർ എത്താത്തതിൽ ഖേദവും കുറ്റബോധവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റ് നിന്ന് ഹസ്‌ത ദാനം ചെയ്‌തു. ഈ പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മണിശങ്കർ അയ്യർക്ക് കത്ത് അയച്ചിരുന്നു. ഇത് അവഗണിച്ചാണ് അയ്യർ പരിപാടിക്ക് എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍