ചരിത്രമായി ഇഷാൻ കിഷൻ്റെ ഇന്നിങ്സ്
ആരാധകരുടെ മനം കവർന്ന് ഇഷാൻ കിഷൻ. ടി20 ലോക കപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഇഷാൻ കിഷൻ 40 പന്തിൽ 77 റൺസാണ് അടിച്ചു കൂട്ടിയത്.
പത്ത് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിൻ്റെ പ്രകടനം. ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ 50 ൽ കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഓപ്പണറാണ് ഇഷാൻ കിഷൻ. 2007 ലോകകപ്പിൽ ഗൗതം ഗംഭീർ മാത്രമായിരുന്നു ഇതിനു മുമ്പ് പാകിസ്ഥാനെതിരെ അർദ്ധ സെഞ്ച്വറി കടന്നിരുന്നത്. ഇപ്പോൾ ഈ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ 19 വർഷത്തെ കാത്തിരിപ്പാണ് ഇഷാൻ അവസാനിപ്പിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍