Responsive Ad

പൊലീസുകാരന് മർദനം: എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ


തിരുവനന്തപുരം : ഷോപ്പിങ് മാളിൽ വച്ച് പൊലീസ് ഉദ്യോഗസ്‌ഥനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ. വിനയ്, സുർജിത്ത് എന്നീ രണ്ട് എസ്എഫ്ഐ പ്രവർത്തകരാണ് അറസ്‌റ്റിലായത്. ഇവർക്കെതിരെ ചുമത്തിയ കേസുകളിൽ ജാമ്യം ലഭിക്കുമെന്നത് ഉദ്യോഗസ്‌ഥർക്കിടയിൽ അമർഷത്തിനു കാരണമായിട്ടുണ്ട്. കേരളത്തിൽ പൊലീസുകാർക്ക് പോലും രക്ഷയില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സിപിഎം പാർട്ടി എല്ലാത്തിലും ഇടപെടുകയാണ്. അതിൻ്റെ അനന്തരഫലമായാണ് അക്രമ പ്രവർത്തനങ്ങളും ലഹരി മരുന്ന് ശൃംഖലയും വ്യാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍