ചിന്നു പാപ്പുവിന് പിന്നാലെ ആൺസുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ആത്മഹത്യ ചെയ്ത സോഷ്യൽ മീഡിയ താരം ചിന്നു പാപ്പു എന്ന രേഷ്മയെ ആൺസുഹൃത്തിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശാണ് ആത്മഹത്യ ചെയ്തത്. ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ സന്ദേശിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പാണ് ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായ അകന്നു കഴിയുകയായിരുന്നു ചിന്നു ബാപ്പു വാടക ക്വാർട്ടേഴ്സി ലായിരുന്നു താമസം. പലതവണ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതിനെ തുടർന്ന് സുഹൃത്ത് താമസസ്ഥലത്ത് എത്തിയപ്പോഴാണ് ചിന്നു ബാപ്പുവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാവിലെ ജോലിക്ക് പോയാൽ സുഹൃത്ത് പലതവണ ചിന്നു പാപ്പുവിനെ വിളിച്ചിരുന്നു.
ഉച്ചയ്ക്ക് വിളിച്ചപ്പോളും ഫോൺ എടുക്കാതെ വന്നപ്പോഴാണ് സന്ദേശ് തൻ്റെ ഒരു സുഹൃത്തിനെയും കൂട്ടി യുവതിയുടെ റൂമിൽ വന്നത്. മാസങ്ങളായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ചിന്നു പാപ്പു. അതിനിടയിലാണ് ചിന്നുവും ആണ്‍സുഹൃത്തും ഒരുമിച്ച് താമസം തുടങ്ങിയത്. ഇയാളുമായി ചില തർക്കങ്ങൾ നിലനിന്നിരുന്നതായി വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
(മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ
അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍