Responsive Ad

പൊലീസുകാരന് മർദനം: പ്രതികളായ എസ്എഫ്ഐക്കാരെ പിടികൂടിയില്ല


തിരുവനന്തപുരം : വഞ്ചിയൂർ ഷോപ്പിംഗ് മാളില്‍ വച്ച്  പൊലീസ് ഉദ്യോഗസ്ഥനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച കേസില്‍ പ്രതികളായവരെ ഉന്നതതലത്തിൽ സംരക്ഷിക്കുന്നതായി ആക്ഷേപം. പ്രതികളെ ആരെയും ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മര്‍ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ കേസും ഉണ്ട്.
തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെയാണ്​ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ മിഥുൻ റോയിക്കാണ് മർദനമേറ്റത്. എസ്​.എഫ്​.ഐക്കാർ നൽകിയ കേസിൽ മർദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു​. സഹോദരിക്കും എതിരെ കേസെടുത്തിട്ടുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍