Responsive Ad

എയിംസ് നൽകാതെ കേന്ദ്ര സർക്കാർ സുരേഷ് ഗോപിയെ അപമാനിക്കുന്നു: ജോൺ ബ്രിട്ടാസ്

 

ന്യൂഡൽഹി : ദിസ് ഗവൺമെൻ്റ് ഈസ് ഇൻസൾട്ടിങ് മൈഫ്രണ്ട് സുരേഷ് ഗോപി, കേരളത്തിനു എയിംസ് അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ പരിഹാസം കലർന്ന എന്നാൽ കുറിക്കു കൊള്ളുന്ന വിമർശനവുമായി രാജ്യ സഭയിൽ ജോൺ ബ്രിട്ടാസ് കത്തിക്കയറി. എയിംസ് അനുവദിക്കാത്തതിലൂടെ കേന്ദ്ര സർക്കർ സഹമന്ത്രി സുരേഷ് ഗോപിയെ നിരന്തരം അപമാനിക്കുകയാണ്. സുരേഷ് ഗോപി വാഗ്‌ദാനം നൽകിയ സമയം പല തവണ പിന്നിട്ടിട്ടും എയിംസ് എവിടെയെന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു. എയിംസ് അനുവദിച്ച് സുരേഷ് ഗോപിയെ ആദരിക്കണമെന്ന് സർക്കരിനോട് അഭ്യർഥിച്ചെങ്കിലും അദ്ദേഹം അപമാനിതനാവുകയാണ്. മന്ത്രിയുടെ അന്തസ്സ് സംരക്ഷിക്കണം. കേരളത്തിൽ എയിംസ് വരും എന്ന് പലതവണ സുരേഷ്, ഗോപി ആവർത്തിച്ചിരുന്നു. എയിംസ് തൃശൂരോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ വരുമെന്നും കേരളം സ്‌ഥലം നൽകുന്നില്ലെങ്കിൽ പൊള്ളാച്ചിയിൽ സ്ഥാപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍