Responsive Ad

രാഹുൽ മാങ്കൂട്ടത്തിൽ അസ്സൽ കോഴിയെന്ന് ഷഹനാസ്

കോഴിക്കോട് : രാഹുല്‍ മാങ്കൂട്ടത്തില്‍  എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് സഹയാത്രിക എം.എ.ഷഹനാസ്. ഓരോ സ്ത്രീയേയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് ഇയാള്‍ക്കറിയാം. രാഹുലിനെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.
'രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന കോഴിയെ തിരിച്ചറിയാന്‍ ഒരു സ്ത്രീയ്ക്കും ഒരു ബുദ്ധിമുട്ടുമില്ല'. 'അഭിമുഖത്തിൽ ഇരുന്നതുപോലെ എന്റെ മുന്നിൽ ഇരിക്കാൻ ധൈര്യമുണ്ടോ എം.എ ഷഹനാസ് ചോദിച്ചു. തനിക്ക് അയച്ച ചാറ്റുകൾ എല്ലാം തന്റെ ഫോണിലുണ്ട്. സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയെ പോലെ ഒരു സംവിധാനം കോൺഗ്രസിൽ രൂപീകരിക്കുകയാണെങ്കിൽ ഇയാളുടെ തനിനിറം മനസ്സിലാവും. വാക്കുകൾ കിട്ടാഞ്ഞിട്ടല്ല , 24 ചാനലിലെ ഹാഷ്മി രാഹുലിനു വേണ്ടി മനഃപൂർവം  ശബ്ദിക്കാതിരിക്കുകയായിരുന്നു.
 കഴിഞ്ഞ ദിവസം രാഹുലിന്റെ ഒരു വോയിസ് പുറത്തുവന്നു. എന്നെ തെറിവിളിക്കരുതെന്ന് ആ സ്ത്രീ പറയുന്നുണ്ട്. നിന്നെ കൊല്ലാൻ എനിക്ക് എത്രസമയം വേണമെന്ന് ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അധികാരം ഉപയോഗിച്ച് പറയുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ ഉത്തരവാദിത്വബോധമുള്ള സ്ത്രീയാണ് ഞാൻ. അത് ആരാണെങ്കിലും ഞാൻ പ്രതികരിക്കും.
രാഹുലിന് അറിയാം ഞാൻ എഴുത്തുകാരിയാണെന്ന്. അതുകൊണ്ട് നിരന്തരം ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു ലിറ്റ്റേച്ചർ ഫെസ്റ്റ് നടത്തണമെന്ന്. എന്ത് പറഞ്ഞാൽ സ്ത്രീകളെ ട്രോമയിലാക്കാൻ പറ്റുമെന്നും ഇദ്ദേഹത്തിന് അറിയാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍